ജില്ലാ സൈനിക ക്ഷേമനിധി (DMBF) – പദ്ധതികൾ
1 അടിയന്തിര സാമ്പത്തിക സഹായം (IFA)
യോഗ്യതാ മാനദണ്ഡങ്ങൾ : നിർധനരായ വിമുക്തഭടന്മാർക്കും വിധവകൾക്കും
അർഹമായ തുക : ജില്ലാ സൈനികക്ഷേമ ഓഫീസർ – 5000/- കളക്ടർ – 10000/-
സമർപ്പിക്കേണ്ട രേഖകൾ
SMBF/DMBF സാമ്പത്തിക സഹായങ്ങൾക്കുള്ള എല്ലാ സ്കീമുകൾക്കും താഴെപ്പറയുന്ന 1 മുതൽ 5 വരെയുള്ള രേഖകൾ പൊതുവായും കൂടാതെ അതത് സ്കീമുകൾക്ക് നേരെ പ്രതിപാദിക്കുന്ന പ്രത്യേക രേഖകളും ഹാജരാക്കേണ്ടതാണ്.
- വെള്ളപേപ്പറിലുള്ള അപേക്ഷ
- സൈനികക്ഷേമ വകുപ്പിന്റെ നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ (DD-40)
- എക്സ് സർവ്വീസ്മെൻ/വിധവ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്
- ഡിസ്ചാർജ്ജ് ബുക്കിന്റെ പകർപ്പ്. (ഡിസ്ചാർജ്ജ് ബുക്കിന്റെ പേരില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ്)
- അപേക്ഷകന്റെ/അപേക്ഷയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
2. സാമ്പത്തിക സഹായം (ജില്ലാ സൈനിക ബോർഡ് തലത്തിൽ സാമ്പത്തിക സഹായം)
യോഗ്യതാ മാനദണ്ഡങ്ങൾ : നിർധനരായ വിമുക്തഭടന്മാർക്കും വിധവകൾക്കും വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ
അർഹമായ തുക : 6000/- മുതൽ 7000/- വരെ
സമർപ്പിക്കേണ്ട രേഖകൾ : വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
3. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം
യോഗ്യതാ മാനദണ്ഡങ്ങൾ
- മെഡിക്കൽ ബോർഡിന്റെ ഡിസബലിറ്റി സർട്ടിഫിക്കറ്റ് (IQ below 40%)
- മാതാപിതാക്കൾ തൊഴിൽരഹിതരായിരിക്കണം.
- വാർഷിക വരുമാനം 5 ലക്ഷം വരെ
- കുട്ടികൾ തൊഴിൽരഹിതരും അവിവാഹിതരുമായിരിക്കണം
- മറ്റ് സർക്കാർ/ഇതരസ്ഥാപനങ്ങളിൽ നിന്നും ഈ ആനുകൂല്യങ്ങൾ കൈപ്പറ്റാത്തവർക്ക്
അർഹമായ തുക : പ്രതിമാസം 3000/- രൂപ
സമർപ്പിക്കേണ്ട രേഖകൾ
- മെഡിക്കൽ ബോർഡിന്റെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് (IQ below 40%)
- വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
- പ്രസ്തുത ആനുകൂല്യം മറ്റ് സർക്കാർ ഇതരസ്ഥാപനങ്ങളിൽനിന്നും കൈപ്പറ്റുന്നില്ല എന്നതിന് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം
- മാതാപിതാക്കൾ തൊഴിൽരഹിതമാണ് എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
- കുട്ടികൾ തൊഴിൽരഹിതരും അവിവാഹിതരുമാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.