ഭവന നിര്‍മ്മാണത്തിനായുള്ള ധന സഹായം
ഭവന നിര്‍മ്മാണം
1. വീട് നന്നാക്കുവാന്‍ ഗ്രാന്റ്
കുടുംബ വാര്‍ഷിക വരുമാനം 50000/- രൂപയില്‍ കുറവുള്ള വിമുക്തഭടന്മാര്‍/വിധവകള്‍ എന്നിവര്‍ക്ക് വീട് നന്നാക്കുവാന്‍ 10000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നു.
2. വീട് നിര്‍മ്മിക്കുന്നതിന് സഹായം
യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെയും സൈനിക സേവനത്തിനിടയില്‍ മരിക്കുന്നവരുടെയും ആശ്രിതര്‍ക്കും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം സേവനം തുടരാന്‍ കഴിയാതെ പിരിച്ചയയ്‌ക്കപ്പെടുന്നവര്‍ക്കും സ്വന്തമായി വീടില്ലെങ്കില്‍ അവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,00,000 (ഒരു ലക്ഷം) രൂപ സാമ്പത്തിക സഹായം നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 1,50,000/- (ഒരു ലക്ഷത്തി അന്‍പതിനായിരം) രൂപയില്‍ താഴെയായിരിക്കണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും, യുദ്ധത്തില്‍ പരിക്കേറ്റ വിമുക്തഭടന്‍മാര്‍ക്കും വരുമാന പരിധി ബാധകമല്ല. മുകളില്‍ പറഞ്ഞിരിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍, 60 വയസ്സിനു താഴെയുള്ള, സ്വന്തമായോ, ഭാര്യയുടെ പേരിലോ, അപേക്ഷാ തീയതി വരെ കഴിഞ്ഞ 5 വര്‍ഷമായി വീടില്ലാത്ത വിമുക്തഭടന്മാരെയും അതാതു വര്‍ഷത്തെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഭവന നിര്‍മ്മാണ ധനസഹായത്തിനായി പരിഗണിക്കുന്നതാണ്.