വിദ്യാഭ്യാസ സഹായ പദ്ധതികള്‍
1. ക്യാഷ് അവാര്‍ഡ്
എസ്.എസ്.എല്‍.സി./ സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ.യ്‌ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+/A1 ഗ്രേഡ് കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് 3000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
2. പരിശീലന ക്ലാസ്സുകള്‍ക്ക് സാമ്പത്തിക സഹായം
SET, NET, JRF, CWA, CA, Civil Service Exam തുടങ്ങിയ പരീക്ഷകളുടെ പരിശീലന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കുന്ന 1,50,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് 10000/- രൂപ (One time grant) നല്‍കുന്നതാണ്. (01.04.2013 മുതല്‍ പ്രാബല്യത്തില്‍ വന്നു.)
3. സ്‌കോളര്‍ഷിപ്പ് (Merit Scholarship)
സാങ്കേതികവും തൊഴിലധിഷ്‌ടിതവുമായ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വാര്‍ഷിക വരുമാന പരിധി 2,50,000/- രൂപയില്‍ താഴെയായിരിക്കണം. (01.04.2013 മുതല്‍ പ്രാബല്യത്തിലുണ്ട്)
4. സൈനിക സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റ്
സൈനിക സ്‌കൂളില്‍ പത്താം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10000 രൂപ ലംപ്‌സം ഗ്രാന്റായി നല്‍കുന്നു.
5. മത്സര പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം
മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനത്തിനായി വിമുക്തഭടന്മാര്‍ക്ക്/ ആശ്രിതര്‍ക്ക് 01.04.2013 മുതല്‍ 10,000/- രൂപ ഒറ്റത്തവ ഗ്രാന്റായി നല്‍കുന്നു.
6. പ്രവേശന പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം
ആറു മാസത്തില്‍ കുറയാത്ത എഞ്ചിനീയറിംഗ്/ എം.ബി.ബി.എസ് പ്രവേശന പരീക്ഷാ പരിശീലനം നേടിയിട്ടുള്ള വിമുക്ത‘ടന്മാരുടെ 250 കുട്ടികള്‍ക്ക് ഒറ്റത്തവണ 5000 രൂപ (അയ്യായിരം രൂപ) വീതം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വാര്‍ഷിക വരുമാനം 200000/- (രണ്ടു ലക്ഷം) രൂപയിൽ കവിയരുത്.
7. പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യഥാക്രമം 1250, 1500 രൂപ വീതം പ്രതിമാസം നല്‍കുന്നതാണ്. 10+2 ക്ലാസില്‍ 60%വും തുടര്‍ന്ന് ഓരോ വര്‍ഷവും 50%ത്തില്‍ കുറയാതെ മാര്‍ക്ക് ലഭിക്കുന്നവരില്‍ നിന്നും അര്‍ഹരെ തെരഞ്ഞെടുക്കുന്നതാണ്. അപേക്ഷകള്‍ എം ഒ ഡി യുടെ ഔദ്യോഗിക വെബ് സൈറ്റായ www.mod.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2011-12 അദ്ധ്യയന വര്‍ഷം സെലക്ഷന്‍ ലഭിച്ചവര്‍ പേയ്‌മെന്റ് ഫോറം (Renewal Form) നേരിട്ട് സെക്രട്ടറി, കേന്ദ്രീയ സൈനിക് ബോര്‍ഡിന് അയച്ചു കൊടുക്കേണ്ടതാണ്.