ചികിത്സാ സഹായം

1. പോക്കറ്റ്‌ മണി

ക്ഷയരോഗ/ കുഷ്‌ഠരോഗ ആശുപത്രികളില്‍ കഴിയുന്ന വിമുക്തഭടന്മാരായ അന്തേവാസികള്‍ക്ക്‌/ വിമുക്തഭടന്മാരുടെ വിധവകള്‍ക്ക്‌ പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്നു.

2. മെഡിക്കല്‍ ആഫ്‌റ്റര്‍ കെയര്‍ ഗ്രാന്‍റ്

ക്ഷയം, കുഷ്‌ഠം എന്നീ രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക്‌, ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി നല്‍കുന്ന വൈദ്യശുശ്രൂഷ ഗ്രാന്‍റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്‌.എം.ബി.എഫില്‍ നിന്നും മൂന്നു വര്‍ഷത്തെ തുടര്‍ ശൂശ്രൂഷക്കായി പ്രതിമാസം 1000/- രൂപ നിരക്കില്‍ ഗ്രാന്‍റ് നല്‍കുന്നു. വാര്‍ഷിക വരുമാനം 1,50,000/- രൂപയില്‍ താഴെ ആയിരിക്കണം.

കൂടാതെ ഓണം ആഘോഷിക്കുന്നതിലേക്കായി ക്ഷയരോഗ/കുഷ്‌ഠരോഗ സാനിട്ടോറിയങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്‍ക്ക്‌ 2000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു.

3. ക്യാന്‍സര്‍ രോഗ ശുശ്രൂഷയ്‌ക്ക്‌ ഗ്രാന്‍റ്

ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്‍/ വിധവകള്‍/ ഭാര്യമാര്‍/ ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക്‌ പ്രതിമാസം 1000/- രൂപ വീതം ഒരു വര്‍ഷത്തേയ്‌ക്ക്‌ ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം നല്‍കുന്നു. പെന്‍ഷനോ മറ്റു സമാന ആനുകൂല്യങ്ങളോ ലഭിക്കാത്തവര്‍ക്ക്‌ പരമാവധി 2 വര്‍ഷം വരെ സാമ്പത്തിക സഹായം നല്‍കുന്നു.

4. പാരാപ്ലജിക്‌ റിഹാബിലിറ്റേഷന്‍ സെന്‍ററിലെ അന്തേവാസികള്‍ക്ക്‌ സാമ്പത്തിക സഹായം

പൂനയിലെ പാരാപ്ലജിക്‌ റിഹാബിലിറ്റേഷന്‍ സെന്‍ററിലെ അന്തേവാസികളായ വിമുക്തഭടന്മാര്‍ക്ക്‌ പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നു. കൂടാതെ തൊട്ടടുത്ത ബന്ധുവിന്‌ വിമുക്തഭടനെ സന്ദര്‍ശിക്കുന്നതിനായി വര്‍ഷത്തില്‍ ഒരിക്കല്‍ സെക്കന്‍റ് ക്ലാസ്‌ റെയില്‍വേ ടിക്കറ്റ്‌ നല്‍കുന്നതാണ്‌.

5. മെഡിക്കല്‍ റിലീഫ്‌ ഗ്രാന്‍റ്

60 വയസ്സിന്‌ മുകളിലുള്ളവരും, രോഗികളും പെന്‍ഷന്‌ അര്‍ഹതയില്ലാത്തവരും ECHS-ല്‍ മെമ്പര്‍ അല്ലാത്തവരും വരുമാനം 75000/- രൂപയില്‍ താഴെയുള്ളവരും ആയ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ഫണ്ടിന്‍റെ ലഭ്യതയനുസരിച്ച്‌ 10,000 രൂപ ഒറ്റത്തവണ ഗ്രാന്‍റ് നല്‍കുന്നു.

6. ഡയാലിസിസിന്‌ സാമ്പത്തിക സഹായം

ഡയാലിസിസിന്‌ വിധേയരാകുന്ന വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും ഡയാലിസിസിനായി 1000 രൂപ വീതം നിബന്ധനകള്‍ക്കു വിധേയമായി പരമാവധി 20000 രൂപ വരെ അനുവദിക്കുന്നു.

7. അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ ശേഷം (Kidney Lever Hip Knee) ധനസഹായം

01.04.2013 മുതല്‍ അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുശേഷം വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും നിബന്ധനകളില്ലാതെ 1000/- പ്രതിമാസം ഒരു വര്‍ഷത്തേയ്‌ക്ക്‌ ധനസഹായം നല്‍കുന്നു.