1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 8,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും യോഗ്യതയ്ക്ക് അനുസൃതമായി നല്‍കി വരുന്നു.

2. അടിയന്തിര സാമ്പത്തിക സഹായം

വിമുക്തഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തികസഹായം നല്‍കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു.

3. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്

ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വര്‍ഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 1,500/- രൂപ നിരക്കില്‍ ഗ്രാന്റ് നല്‍കുന്നു.