ജില്ലാ സൈനിക് വെൽഫെയർ ഓഫീസുകളിൽ എൻറോൾ ചെയ്തിട്ടുള്ള വിമുക്തഭടന്മാരെയും അവരുടെ ആശ്രിതരെയും സംസ്ഥാന സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിന് സൈനിക് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് സഹായിക്കുന്നു. വിമുക്ത ഭടന്മാർക്ക് മാത്രമായി, ഇത്തരത്തിൽ ചില തസ്തികകൾ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സംവരണം ചെയ്തിട്ടുണ്ട്.

  1. യുദ്ധത്തിലോ യുദ്ധസമാന സാഹചര്യങ്ങളിലോ മരണപ്പെടുന്ന/അംഗവൈകല്യം സംഭവിക്കുന്ന സൈനികരുടെ/അര്‍ദ്ധ സൈനികരുടെ ഒരു ആശ്രിതന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ നല്‍കി വരുന്നു. (സൈനികക്ഷേമ വകുപ്പ് ആണ് നിയമനം നടത്തുന്നത്).
  2. ജില്ലാ സൈനികക്ഷേമ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിമുക്തഭടന്മാരെ തൊഴിലിനുവേണ്ടി നാമനിര്‍ദേശം ചെയ്യുന്നു.
  3. സര്‍ക്കാര്‍ വകുപ്പുകളില്‍ താഴെ പറയുന്ന തസ്തികകള്‍ വിമുക്തഭടന്മാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്.
    • സൈനികക്ഷേമ വകുപ്പിലെ എല്ലാ തസ്തികകളും
    • എന്‍. സി. സിയിലെ സിവിലിയന്‍ തസ്തികകള്‍
    • പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ 10%