വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ സൈനിക ബെനവലന്റ് ഫണ്ടില്‍ നിന്ന് സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ അടിയന്തര ധന സഹായം നല്‍കി വരുന്നു.
1. ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം
നിര്‍ധനരായ വിമുക്ത ഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 6,000/ മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി നല്‍കി വരുന്നു.
2. അടിയന്തിര സാമ്പത്തിക സഹായം
വിമുക്ത ഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നു.
ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നും 10,000/- രൂപ, 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്‍കിവരുന്നു.