1. ഓർഫൻ ഗ്രാന്റ്
വിമുക്ത ഭടന്മാരുടെ അനാഥരായ കുട്ടികൾക്ക് ( ആൺകുട്ടികൾക്ക് 25 വയസ്സ് വരെയും പെൺകുട്ടികയ്ക്ക് 30വയസ്സ് വരെയും) നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 3,000/- രൂപ സാമ്പത്തിക സഹായം നൽകുന്നു. വാർഷിക വരുമാന പരിധി രൂപ 500,000/-ത്തില്‍ കവിയരുത്.
2. സൈനിക സ്കൂളില്‍ പഠിക്കുന്ന കുട്ടികൾക്ക് ലംസം ഗ്രാന്റ്
സൈനിക സ്കൂളില്‍ Std X ല്‍ പഠിക്കുന്ന വിമുക്തഭ ടന്മാരുടെ കുട്ടികൾക്ക് മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10,000/- രൂപ ലംസം ഗ്രാന്റായി അനുവദിക്കുന്നു.
3. രോഗികളായ രണ്ടാം ലോക മഹായുദ്ധത്തിലെ വിമുക്ത ഭടന്മാർക്ക് ചികിത്സാ സഹായം
നിരാലംബരും രോഗികളുമായ രണ്ടാം ലോക മഹായുദ്ധത്തിലെ വിമുക്തഭടന്മാാർക്ക് ചികിത്സാ സഹായത്തിനായി 3,000/ രൂപ ഒറ്റത്തവണ ഗ്രാന്റായി നല്കി വരുന്നു. വാർഷിക വരുമാന പരിധി 200,000/- രൂപയില്‍ കവിയരുത്.
4. വൃദ്ധ സദനങ്ങളില്‍ കഴിയുന്ന വിമുക്ത ഭടന്മാർക്ക്/വിധവകൾക്ക് ധനസഹായം
സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്ത ഭടന്മാർക്ക് /വിധവകൾക്ക് 2,000/- രൂപ പ്രതിമാസ ധനസഹായമായി നൽകി വരുന്നു.
5. ജില്ലാ തലങ്ങളില്‍ ബോധവല്ക്കകരണ പരിപാടി
കേന്ദ്ര/ സംസ്ഥാന സർക്കാരുകളും സൈനിക ക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും, സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്ത ഭടന്മാർക്കും വിധവകൾക്കും വേണ്ടത്ര ബോധവത്കരണം നൽകുന്നതിലേയ്ക്കായി വർഷം തോറും ജില്ലാ തലങ്ങളില്‍ സെമിനാറുകള്‍/ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.
6. സ്വയം തൊഴില്‍ വായ്പയ്ക്ക് സബ്സിഡി
സ്വയം തൊഴിലിനുള്ള വായ്പക്ക് ടോപ് അപ്പ് 100,000/- രൂപ വരെ നിബന്ധനകൾക്ക് വിധേയമായി നൽകുന്നു.
7. സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ സ്വയം സഹായ സംഘങ്ങൾക്ക് 25,000/- രൂപ ധനസഹായം നൽകി വരുന്നു.