സ്വസ്ഥാനം
|
|
ശ്രീ.പി.സതാശിവം ബഹു.കേരള ഗവർണർ |
ശ്രീ.പിണറായി വിജയൻ ബഹു.കേരള മുഖ്യമന്ത്രി |
ശ്രീ.എ.കിഷൻ ഡയറക്ടർ-ഇൻ-ചാർജ്ജ് |
.വിമുക്തഭടന്മാര്, യുദ്ധവിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സൈനികരുടെയും അവരുടെ ആശ്രിതരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാരിന്റെ പൊതുഭരണവകുപ്പിന് കീഴില്‍ സൈനിക ക്ഷേമവകുപ്പ് പ്രവര്‍ത്തിക്കുന്നു. സൈനിക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നത്. 2013 ജനുവരി 01 വരെ ജില്ലാ സൈനിക ക്ഷേമ ആഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാരുടെ എണ്ണം 1,63,959 ഉം വിധവകളുടെ എണ്ണം 50687 ഉം ആണ്. ഇവരുടെ ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്യ പങ്കു വഹിക്കുന്നു.
കാര്യനിര്‍വ്വഹണത്തിനായി കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന സംസ്ഥാന സൈനിക ക്ഷേമ കാര്യാലയത്തിന് ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ് (DGR) കേന്ദ്രീയ സൈനിക ബോര്‍ഡ് (KSB) എന്നീ കേന്ദ്രസ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല കൂടിയുണ്ട്. സംസ്ഥാന സൈനിക ക്ഷേമ കാര്യാലയം, ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ശ്രോതസ്സ് അമാല്‍ഗമേറ്റഡ് ഫണ്ട് (AF), സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട് (SMBF) ജില്ലാ മിലിട്ടറി ബെനവലന്റ് ഫണ്ട് (DMBF) മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധിയടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ധനസഹായം എന്നിവയാണ്.
ഈ വകുപ്പിന്റെ വിവിധക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ലഘുലേഖ വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് അറിയുവാനും അവ പ്രയോജനപ്പെടുത്തുവാനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ.എ.കിഷൻ
Ph.0471-2303654
Email -
This e-mail address is being protected from spambots. You need JavaScript enabled to view it
website - www.sainikwelfarekerala.org