അറിയാനുള്ള അവകാശം
സൈനിക ക്ഷേമ ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന് തിരുവനന്തപുരം
നടപടി തീര്‍പ്പ് : കെ.കെ. ഗോവിന്ദന് നായര്‍
വിഷയം : സൈനിക ക്ഷേമ വകുപ്പ് - സ്ഥാപന വിഭാഗം - അറിയുവാനുള്ള അവകാശചട്ടം - 2007 - അപ്പലേറ്റ് അധികാരി, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍, അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ നിയമനം - പുനര്‍ നിയമനം ചെയ്ത ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമര്‍ശം : 1.17.10.2005-ലെ ജി.ഒ.(പി) നമ്പര്‍ 367/2005/പൊ.ഭ.വ നമ്പര്‍ ഉത്തരവ്
2. 22.02.2007-ലെ എസ്റ്റാ-1/1072/2005 ഡി.എസ്.ഡബ്ല്യു നമ്പര്‍ ഉത്തരവ്
3. 01.12.2010-ലെ എസ്റ്റാ-1/1072/2005 ഡി.എസ്.ഡബ്ല്യു. നമ്പര്‍ ഉത്തരവ്
4. 08.06.2011-ലെ എസ്റ്റാ-1/1072/2011 ഡി.എസ്.ഡബ്ല്യു. നമ്പര്‍ ഉത്തരവ്
ഉത്തരവ് നമ്പര്‍ എസ്റ്റാ. 1/1072/2011/ഡി.എസ്.ഡബ്ല്യു തീയതി 05.11.2012
- പരാമര്‍ശം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറിയുവാനുള്ള അവകാശ ചട്ടം 2005 സെക്ഷന്‍ 5 (1) പ്രകാരം സൈനികക്ഷേമ വകുപ്പിലെ താഴെ പറയുന്ന ആഫീസര്മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍/അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരായി പുനര്‍ നിയമനം ചെയ്തു ഉത്തരവാകുന്നു.
- ജില്ലാതല സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ : ജില്ലാ സൈനിക ക്ഷേമ ആഫീസര്‍മാര്‍ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ സഹായം സാമ്പത്തിക സഹായം വിവിധ തരത്തല് വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി നല്‍കിവരുന്ന തൊഴില്‍/വിദ്യാഭ്യാസ സംവരണങ്ങള്‍ തുടങ്ങി ജില്ലാ ആഫീസുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കേണ്ടതും അവ പൊതുജനങ്ങള്‍ക്ക് ആവശ്യാര്‍ത്ഥം ലഭ്യമാക്കേണ്ടതുമാണ്.
- ജില്ലയില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്മാരെ സഹായിക്കുന്നതിന് അസിസ്റ്റന്റ് ജില്ലാ സൈനിക വെല്‍ഫയര്‍ ആഫീസര്മാരെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റ് ജില്ലാ സൈനിക വെല്‍ഫയര്‍ ആഫീസറുടെ അഭാവത്തില്‍ ടി ആഫീസുകളിലെ വെല്‍ഫയര്‍ ഓര്‍ഗനൈസര്‍മാരെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നു. വെല്‍ഫയര്‍ ഓര്‍ഗനൈസര്‍മാര്‍ ഇല്ലാത്ത ജില്ലകളില്‍ ഹെഡ് ക്ലാര്‍ക്ക്/സീനിയര്‍ യു.ഡി.സിയെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസറായി നിയോഗിച്ചിരിക്കുന്നു.
- ജില്ലകളില്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ അതാതു ജില്ലകളില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്മാരെ നാമനിര്‍ദ്ദേശം നല്കി വകുപ്പ് മേധാവിയെ യഥാസമയം അറിയിക്കേണ്ടതാണ്.
- ബന്ധപ്പെട്ട സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ അവരവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ സംബന്ധിച്ച പട്ടിക തയ്യാറാക്കി സൂക്ഷിക്കേണ്ടതും പൊതുജനങ്ങള്‍ നിശ്ചിത ഫീസടച്ച് അപേക്ഷ നല്കുന്നതു പ്രകാരം വിവരങ്ങള്‍ നല്‍കേണ്ടതുമാണ്.
- സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
- ഡയറക്ടറേറ്റ് തലത്തില്‍ അതാതു സെക്ഷന്‍ അധികാരികളെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നു. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്മാരെ സഹായിക്കുന്നതിന് അതാതു സെക്ഷനുകളുടെ ചുമതലകള്‍ വഹിക്കുന്നു. ജൂനിയര്‍ സൂപ്രണ്ട്/ഹെഡ് അക്കൗണ്ടന്റ്/സീനിയര്‍ യു.ഡി.സി എന്നിവരെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നു.
- പരാമര്‍ശം ഒന്ന് പ്രകാരം ഡയറക്ടറേറ്റ് തലത്തില്‍ വരുന്ന എല്ലാ വിഭാഗത്തിലെയും വിവരാവകാശ അപേക്ഷകളെ പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി ജൂനിയര്‍ സൂപ്രണ്ടിനെ നിയോഗിച്ചിരിക്കുന്നു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ ഹെഡ് ക്ലാര്‍ക്കും തിരുവനന്തപുരത്ത് ജൂനിയര്‍ സൂപ്രണ്ടിനെയും ജില്ലാ തലത്തിലുള്ള അപേക്ഷകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് നിയോഗിക്കുന്നു.
- അതാതു ജില്ലകളിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്മാരുടെയും ഡയറക്ടറേറ്റ് തലത്തിലുള്ള സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്മാരുടെയും വിശദാംശങ്ങള്‍ ചുവടെ പ്രതിപാദിക്കുന്നു
(എ) സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ഡയറക്ടറേറ്റ്
ക്രമ നമ്പര്‍ | സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ |
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ |
വഹിക്കുന്ന ചുമതലകള്‍ |
1. | അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ | ജൂനിയര്‍ സൂപ്രണ്ട് | ഭരണപരമായ രേഖകള്‍, വകുപ്പിന്റെ പൊതുവായ ഘടന, പ്രവര്‍ത്തനം വകുപ്പുമായി ബന്ധപ്പെട്ട നിയമാവലികള്‍ തുടങ്ങിയ വിഷയങ്ങള്‍ |
2. | ഡപ്യൂട്ടി ഡയറക്ടര്‍ |
സെക്ഷന്‍ ക്ലാര്‍ക്ക് (എസ്.ഡബ്ല്യു-1) | സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടുമായി ബന്ധപ്പെട്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായം തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ |
3. | ഫിനാന്‍സ് ആഫീസര്‍ | സെക്ഷന്‍ ക്ലാര്‍ക്ക് (ഏ.എഫ് 1) | അമാല്‍ഗമേറ്റഡ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രേഖകള്‍ |
4. | അസിസ്റ്റന്റ് ഡയറക്ടര്‍ | സെക്ഷന്‍ ക്ലാര്‍ക്ക് (എംബ്ലോ-1) | തൊഴില്‍ സഹായം വിമുക്തഭടന്മാര്/വിധവകള്‍ തുടങ്ങിയവയുടെ സ്ഥിതി വിവര കണക്കുകള്‍ വിമുക്തഭടന്മാരുടെ തൊഴില്‍ ഒഴിവുകള്‍ സംബന്ധമായ വിവരങ്ങള്‍ |
(ബി) സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ - ജില്ലാ ആഫീസുകള്‍
ക്രമ നമ്പര്‍ | ജില്ലാതല സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ |
വിലാസം |
ഫോണ്‍ നമ്പര്‍ |
ജില്ല | |
1. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ |
ജില്ലാ സൈനികക്ഷേമ ആഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം |
0471-2472748 |
|
|
2. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ |
ജില്ലാ സൈനികക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, കൊല്ലം |
0474-2702987 |
കൊല്ലം | |
3. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, പത്തനംതിട്ട | 0468-2222104 | പത്തനംതിട്ട | |
4. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ |
ജില്ലാ സൈനികക്ഷേമ ആഫീസ്, മുട്ടമ്പലം പി.ഒ., കോട്ടയം-04 | 0481-2510287 | കോട്ടയം | |
5. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, തൊടുപുഴ, ഇടുക്കി | 0486-2222904 | ഇടുക്കി | |
6. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, ആറാട്ടുവഴി, ആലപ്പുഴ | 0477-2245673 | ആലപ്പുഴ | |
7. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം | 0484-2422239 | എറണാകുളം | |
8. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, പൂത്തോള്‍, തൃശ്ശൂര്‍ | 0487-2384037 | തൃശ്ശൂര്‍ | |
9. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, മാര്‍ക്കറ്റ് റോഡ്, പാലക്കാട് | 0491-2501633 | പാലക്കാട് | |
10. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, മലപ്പുറം | 0483-2734932 | മലപ്പുറം | |
11. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനികക്ഷേമ ആഫീസ്, ബാലന് കെ നായര്‍ റോഡ്, കോഴിക്കോട് | 0495-2861881 | കോഴിക്കോട് | |
12. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനിക ക്ഷേമ ആഫീസ്, കല്‍പ്പറ്റ നോര്‍ത്ത്, വയനാട് | 0493-6202668 | വയനാട് | |
13. | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ |
ജില്ലാ സൈനിക ക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ |
0497-2700069 |
കണ്ണൂര്‍ |
|
14 | ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ | ജില്ലാ സൈനിക ക്ഷേമ ആഫീസ്, സിവില്‍ സ്റ്റേഷന്, കാസര്‍ഗോഡ് | 0499-4256860 | കാസര്‍ഗോഡ് |
10. വിവരാവകാശ നിയമപ്രകാരം വിവരം നല്കുന്ന ഉദ്യോഗസ്ഥര്‍ അവരവരുടെ പേരും, ഉദ്യോഗപ്പേരും നിര്‍ബന്ധമായും എല്ലാ കത്തിടപാടുകളിലും ചേര്‍ത്തിരിക്കേണ്ടതാണ്.
11. സൈനിക ക്ഷേമ ഡയറക്ടര്‍ ഈ വകുപ്പിനെ സംബന്ധിച്ച അപ്പീല്‍ അധികാരിയായിരിക്കും
12. പരാമര്‍ശത്തില്‍ പ്രതിപാദിച്ച ഈ ആഫീസിലെ ഉത്തരവുകള്‍ ഇതിനാല്‍ മേല്‍ വിവരിച്ച തരത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു.
കെ.കെ. ഗോവിന്ദന് നായര്‍
ഡയറക്ടര്‍
ബന്ധപ്പെട്ട ആഫീസര്‍മാര്‍
പകര്‍പ്പ് : എല്ലാ ജില്ലാ ആഫീസര്‍മാര്‍
സെക്ഷന്‍ അധികാരികള്‍
നോട്ടീസ് ബോര്‍ഡ്
സൂക്ഷിപ്പ് ഫയല്‍