തൊഴില്‍ സഹായം
സംവരണം
തൊഴില്‍ സഹായത്തിന് സംവരണം
വിമുക്തഭടന്മാര്ക്ക് പുനര്‍ നിയമനം ലഭിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ നിലവിലുണ്ട്. ചില തസ്തികകള്‍ വിമുക്തഭടന്മാര്ക്ക് മാത്രമായ സംവരണം ചെയ്തിട്ടുണ്ട്.
- സൈനികക്ഷേമ വകുപ്പിലെ എല്ലാ തസ്തികകളും.
- എന്‍.സി.സി. വകുപ്പിലെ സിവിലിയന്‍ തസ്തികകള്‍ (വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും)
- മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ 10% ഒഴിവുകള്‍
- വിവിധ വകുപ്പുകളിലെ സര്‍ജന്റ് തസ്തികകള്‍
- പോലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ 10 ശതമാനം ഒഴിവുകള്‍ (നിബന്ധനകള്‍ക്ക് വിധേയമായി)
- വനിതാ വാര്ഡന്, ഹോസ്പിറ്റല്‍ ക്ലീനര്‍, ആയ എന്നീ തസ്തികകളിലെ 10 ശതമാനം ഒഴിവുകള്‍ ജവാന്മാരുടെ ഭാര്യമാര്‍ക്കും/കുട്ടികള്‍ക്കും
- പി.എസ്.സി. വഴിയുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തില്‍ വിമുക്തഭടന്മാര്ക്ക് മുന്‍ഗണന, വിദ്യാഭ്യാസം/ശാരീരിക യോഗ്യതകള്‍ എന്നിവയില്‍ ഇളവ്.
- വിമുക്തഭടന്മാര്ക്ക് പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍, പ്രതിരോധ സേനയിലെ സേവനകാലദൈര്ഘ്യത്തിന്റെയും ധീരതാപുരസ്കാരങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന.
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയുള്ള നിയമനങ്ങളില്‍ വിമുക്തഭടന്മാര്ക്ക് മുന്‍ഗണന.
- മറ്റു യോഗ്യതകളെല്ലാം സമമാണെങ്കില് പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ വിമുക്തഭടന്മാര്ക്ക് മുന്‍ഗണന.
- താഴെപ്പറയുന്ന തസ്തികകളിലെ നേരിട്ടുള്ള നിയമനങ്ങളില്‍ വിമുക്തഭടന്മാര്ക്ക് മുന്‍ഗണന.
- ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ രണ്ടാം ഗ്രേഡ് ഫോറസ്റ്റ് ഗാര്‍ഡ്
- നീതിന്യായ വകുപ്പിലെ ആമീന്‍
- ഹോംഗാര്‍ഡ്സ്
- ജവാന്റെ ഭാര്യയ്ക്ക് മറ്റു യോഗ്യതകള്‍ സമമാണെങ്കില് പി.എസ്.സി വഴിയുള്ള അദ്ധ്യാപക നിയമനത്തില്‍ മുന്‍ഗണന നല്കുന്നു.
വയസ്സിളവ്
വിമുക്ത ഭടന്മാര്ക്ക് സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സൈനിക സേവനകാലദൈര്ഘ്യവും, വിരമിച്ച ശേഷം പുനര്‍നിയമനം ലഭിക്കാത്ത കാലവും (പരമാവധി അഞ്ചു വര്‍ഷം) വയസ്സിളവായി അനുവദിക്കുന്നു. യുദ്ധത്തിലോ, സമാനസാഹചര്യങ്ങളിലോ മരിച്ച ജവാന്റെ ആശ്രിതര്‍ക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയുള്ള നിയമനങ്ങള്‍ക്ക് 10 വര്‍ഷം വരെ വയസ്സിളവും അനുവദിക്കുന്നു.
വിദ്യാഭ്യാസ ഇളവ്
കേന്ദ്ര ഗവണ്മെന്റ് സര്‍വീസ്-സാങ്കേതിക ട്രേഡുകള്ക്കും, യോഗ്യതകള്‍ക്കും അനുവദിച്ചിട്ടുള്ള സിവില്‍ സമീകരണം (civil equivalency) സംസ്ഥാനസര്‍ക്കാര്‍ (Appointment through P.S.C/Employment) അതേപടി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ടീച്ചിംഗ് തസ്തികകള്‍ക്ക് ടി സമീകരണം ബാധകമല്ല.
1. |
കരസേനയിലെ ക്ലാര്‍ക്ക് (ജി.ഡി), ക്ലാര്‍ക്ക് (എസ്.ഡി), പി.എ. നേവി എയര്‍ഫോഴ്സ് സേനയിലെ സമാന തസ്തികയില്‍ 15 വര്‍ഷം സേവന കാലയളവ് |
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍ |
2. |
ആര്‍മിയിലെ സ്പെഷ്യല്‍ ക്ലാസ് (അല്ലെങ്കില്‍) തത്തുല്യം ഇന്ത്യന്‍ നേവിയിലെ ഹയര്‍ എഡ്യുക്കേഷണല്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മെട്രിക്കുലേഷന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് |
എസ്.എസ്.എല്‍.സി |
3. |
15 വര്‍ഷത്തെ മിലിട്ടറി സര്‍വീസും ആര്‍മി ക്ലാസ്-1 സര്‍ട്ടിഫിക്കറ്റും, (മാതൃഭാഷ ടെസ്റ്റ് പാസ്സായിരിക്കണം) ഏഴാംക്ലാസ് സിവില്‍ യോഗ്യത ഉണ്ടായിരിക്കണം. |
എസ്.എസ്.എല്‍.സി |
4. |
ലീഡിംഗ് എയര്‍ ക്രാഫ്റ്റ്സ്മാനായി റീക്ലാസ്സിഫിക്കേഷനുള്ള ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് എജ്യൂക്കേഷന്‍ ടെസ്റ്റ് |
എസ്.എസ്.എല്‍.സി |
5. |
രണ്ടാം ക്ലാസ്സ് ആര്‍മി സര്‍ട്ടിഫിക്കറ്റും 15 വര്‍ഷത്തെ മിലിട്ടറി സര്‍വീസും/ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-I |
എട്ടാം ക്ലാസ്സിനു തുല്യം |
6. |
ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-II |
ഏഴാം ക്ലാസ്സിനു തുല്യം |
7. |
ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-III |
നാലാം ക്ലാസ്സിനു തുല്യം |
8. |
15 വര്‍ഷം മിലിട്ടറി സര്‍വ്വീസും എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യത |
ബിരുദ തുല്യം (ഗ്രൂപ്പ് സി/ക്ലാസ്സ്-III നിയമനങ്ങള്‍ക്ക്) |