സാമ്പത്തിക സഹായം
എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള സാമ്പത്തിക സഹായം
- വിമുക്തഭടന്മാരുടേയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ SMBFല്‍ നിന്നും 3500 രൂപ മുതല്‍ 4000/- രൂപ വരെയും DMBF ല്‍ നിന്നും 2000 രൂപ മുതല്‍ 2500 രൂപ വരെയും അര്‍ഹതയനുസരിച്ച് സാമ്പത്തിക സഹായം നല്കുന്നു. വാര്‍ഷിക കുടുംബ വരുമാനം 50000 രൂപയില്‍ താഴെയായിരിക്കണം.
അര്‍ഹത
- കുടുംബ വാര്‍ഷിക വരുമാനം 50000/- രൂപയില്‍ കവിയരുത്
ഹാജരാക്കേണ്ട രേഖകള്‍
- 1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
അടിയന്തിര സാമ്പത്തിക സഹായം (Immediate Financial Assistance)
- വിമുക്തഭടന്മാര്ക്കോ അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര സാമ്പത്തിക സഹായം നല്കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള സഹായം മുഖ്യമന്ത്രിയും, സൈനിക ക്ഷേമ വകുപ്പു മേധാവിയും യഥാക്രമം 10000/- രൂപ, 5000/- രൂപ എന്നീ ക്രമത്തില്‍ അനുവദിക്കുന്നു. ജില്ലാതലത്തില്‍ 2000/- രൂപ, 1000/- രൂപ എന്നീ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും, ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാര്‍ക്കും നല്കാന് അധികാരമുണ്ട്.
ഹാജരാക്കേണ്ട രേഖകള്‍
- 1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. സാമ്പത്തിക പരാധീനത തെളിയിക്കുന്ന സാക്ഷ്യപത്രം
മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായം
- വിമുക്തഭടന് മരണമടഞ്ഞാല്‍ അനന്തര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/അവിവാഹിതയായ മകള്‍/മൈനറായ പുത്രന്) 2000/- രൂപ ധനസഹായം അനുവദിക്കുന്നുണ്ട്.
അര്‍ഹത
- വിമുക്തഭടന്റെ വിധവ/വിവാഹം കഴിയാത്ത മകള്‍/വിവാഹം കഴിയാത്തതും പ്രായപൂര്‍ത്തിയാകാത്തതുമായ മകന്
ഹാജരാക്കേണ്ട രേഖകള്‍
- 1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. മരണ സര്‍ട്ടിഫിക്കറ്റ്
- 6. അപേക്ഷയുടെ പേര് ഡിസ്ചാര്‍ജ്ജ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത പക്ഷം വില്ലേജ് ആഫീസറില്‍ നിന്ന് ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം
വിവാഹ ധനസഹായം
- വിമുക്തഭടന്റെ രണ്ട് പെണ്മക്കള്ക്ക് 10000/- രൂപ വീതം വിവാഹ ഗ്രാന്റായി നല്കുന്നു. വാര്‍ഷിക വരുമാന പരിധി 1,50,000/- രൂപയില്‍ താഴെയായിരിക്കണം.
അര്‍ഹത
- 1. കുടുംബവാര്‍ഷിക വരുമാനം 1,50,000/- രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
- 2. വിമുക്തഭടന്/വിധവ/യുദ്ധവിധവ
ഹാജരാക്കേണ്ട രേഖകള്‍
- 1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
- 6. വിവാഹ ക്ഷണകത്ത്/വിവാഹ സര്‍ട്ടിഫിക്കറ്റ്
- 7. വിവാഹ ധനസഹായം ലഭിച്ചിട്ടില്ലെന്ന് കാണിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം
- 8. വധുവിന്റെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ (എസ്.എസ്.എല്‍.സി) പകര്‍പ്പ്
- 9. വിമുക്തഭടന്റെ മകളാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 10.വിവാഹധനസഹായം ആദ്യമായി/രണ്ടാമതായാണ് വാങ്ങുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കുക.
അന്ധരായ വിമുക്തഭടന്മാര്ക്ക് പ്രതിമാസ ബത്ത
- പൂര്‍ണ്ണമായും അന്ധരായ വിമുക്തഭടന്മാര് / വിധവകള്‍ / ഭാര്യമാര്‍/ ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് ചികിത്സക്കായി 1000/- രൂപ വീതം പ്രതിമാസ ബത്ത നല്കുന്നു. Non Pensioners ന് 2000/- രൂപ വീതം പ്രതിമാസ ബത്ത നല്കുന്നു.
അര്‍ഹത
- രണ്ടു കണ്ണുകളും 100% അന്ധരായ വിമുക്തഭടന്/വിധവ/ഭാര്യ/ആശ്രിതരായ മക്കള്‍
ഹാജരാക്കേണ്ട രേഖകള്‍
- 1. അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. അന്ധത തെളിയിക്കുന്ന സാക്ഷ്യപത്രം
മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസ ബത്ത.
വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 700/- രൂപ ജില്ലാ ബനവലന്റ് ഫണ്ടില്‍ നിന്നും നിബന്ധനകള്‍ക്കു വിധേയമായി നല്കുന്നു.
അര്‍ഹത
- 1. വിമുക്തഭടന്റെ അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍
- 2. കുടുംബവാര്‍ഷിക വരുമാനം 1,50,000/- രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
- 3. രക്ഷിതാക്കള്‍ തൊഴില്‍രഹിതനായിരിക്കണം
ഹാജരാക്കേണ്ട രേഖകള്‍
- 1. അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
- 6. വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം
- 7. സമാന സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്നുള്ള സത്യവാങ്മൂലം
- 8. തൊഴില്‍ രഹിത/അവിവാഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 9. രക്ഷകര്‍ത്താക്കള്‍ തൊഴില്‍ രഹിതരാണെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്
ഓണാഘോഷ സാമ്പത്തിക സഹായം
- എല്ലാ വിമുക്തഭടന്മാരായ അന്തേവാസികള്‍ക്കും ഓണം ആഘോഷിക്കാന്‍ 2000/- രൂപ സ്പെഷ്യല്‍ ഗ്രാന്റായി റ്റി.ബി. ലെപ്രസി കേന്ദ്രങ്ങള്‍ വഴി നല്കുന്നു.
അര്‍ഹത
- റ്റി.ബി. ലെപ്രസി കേന്ദ്രങ്ങളിലെ വിമുക്തഭടന്/വിധവ. മറ്റ് നിബന്ധനകള്‍ ഇല്ല.
ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം:
- വിമുക്തഭടന്മാരുടെ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 700/- രൂപ ധനസഹായം നല്കുന്നു. കുടുംബ വാര്‍ഷിക വരുമാനപരിധി 1,50,000/- രൂപയില്‍ താഴെ ആയിരിക്കണം.
അര്‍ഹത
- 1. വിമുക്തഭടന്റെ അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍
- 2. കുടുംബവരുമാനം 1,50,000/- രൂപയില്‍ താഴെ
- 3. തൊഴില്‍രഹിതരായ വിമുക്തഭടന്/വിധവ
ഹാജരാക്കേണ്ട രേഖകള്‍
- 1. അപേക്ഷ
- 2. ഡി.ഡി. 40 ഫാറം
- 3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
- 6. അംഗവൈകല്യം 40% മുകളില്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്
- 7. വിമുക്തഭടന്/വിധവയുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം
- 8. സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ്
- 9. ഗുണഭോക്താവ് തൊഴില്‍ രഹിത/അവിവാഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 10. രക്ഷിതാക്കള്‍ തൊഴില്‍രഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം
- വിമുക്തഭടന്മാരുടെ അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 1000/- രൂപ സാമ്പത്തിക സഹായം നല്കുന്നു.
അര്‍ഹത
- 1. 25 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍. വിവാഹിതരായവര്‍ അര്‍ഹരല്ല. 25 വയസ്സുവരെയുള്ള വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ പെണ്മക്കള് തുടങ്ങിയവര്‍
- 2. വാര്‍ഷികവരുമാന പരിധി 1,50,000/- രൂപയില്‍ താഴെയായിരിക്കണം.
ഹാജരാക്കേണ്ട രേഖകള്‍
- 1. അപേക്ഷ
- 2. മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 3. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
- 4.വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം
- 5. സില സൈനികക്ഷേമ ഓഫീസറില്‍ നിന്നുള്ള അനാഥത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 6. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- 7. തൊഴില്‍രഹിതനും അവിവാഹിതനുമാണെന്ന് തെളിയിക്കുന്ന വില്ലേജ് ആഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
വൃദ്ധസദനങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്/വിധവകള്‍ക്കുള്ള ധനസഹായം
- സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും 1000/- രൂപ പ്രതിമാസ ധനസഹായം നല്കുന്നു. 65 വയസ്സു തികഞ്ഞവര്‍ക്കാണ് ഈ സ്കീമിന് അര്‍ഹതയുള്ളത്. വ്യക്തമായ രേഖകള്‍ സൈനികക്ഷേമ ഓഫീസില്‍ പരിശോധിച്ച ശേഷം ഈ ധനസഹായം നല്കിവരുന്നു.
അര്‍ഹത
- 1. 65 വയസ്സിന് മുകളിലുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള വൃദ്ധസദനത്തില്‍ താമസിക്കുന്ന വിമുക്തഭടന്മാര്/വിധവകള്‍. മറ്റു പെന്ഷന് കിട്ടാത്തവര്‍
- 2. സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും കൈപ്പറ്റാത്തവര്‍
ഹാജരാക്കേണ്ട രേഖകള്‍
- 1. അപേക്ഷ
- 2. വൃദ്ധസദനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം
- 3. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- 4. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം/സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്
- 5. സില സൈനികക്ഷേമ ഓഫീസറില്‍ നിന്നുള്ള ശുപാര്‍ശ
ധീരതാപുരസ്കാരം നേടിയവര്‍ക്കുള്ള സാമ്പത്തിക സഹായം
- ധീരതയ്ക്ക് ബഹുമതി പുരസ്ക്കാരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്കുന്നു. നിലവിലുള്ള 11 ധീരതാപുരസ്കാരങ്ങള്ക്കും അനുവദിച്ച ധനസഹായവും വാര്‍ഷിക വേതനവും (Annuity) താഴെ പറയുന്ന നിരക്കില്‍ നല്കുന്നു. GO (MS) No 341/2012/GAD dated 30-11-2012.
ക്രമ നമ്പര്‍ | അവാര്‍ഡിന്റെ പേര് | 30-11-12 -ന് ശേഷമുള്ള തുക | 30-11-12 -ന് മുന്‍പുള്ള തുക |
പരമവീരചക്രം | 25,00,000 | 2,50,000 | |
2. | അശോക ചക്രം | 25,00,000 | 1,25,000 |
3. | സര്‍വോത്തം യുദ്ധസേവാ മെഡല്‍ | 20,00,000 | 1,25,000 |
4. | മഹാവീരചക്രം | 20,00,000 | 75,000 |
5. | കീര്‍ത്തിചക്രം | 18,00,000 | 62,500 |
6. | ഉത്തം യുദ്ധസേവാമെഡല്‍ | 16,00,000 | 62,500 |
7. | വീരചക്രം |
12,00,000 |
50,000 |
8. | ശൗര്യചക്രം | 8,00,000 | 50,000 |
9. | യുദ്ധ സേവാ മെഡല്‍ | 2,00,000 | 37,500 |
10. | സേനാ/നാവികസേനാ/വായുസേനാ മെഡല്‍ | 2,00,000 | 30,000 |
11. | വിശിഷ്ട സേവന പത്രം | 1,00,000 | 25,000 |
എക്സ്ഗ്രേഷ്യ ഗ്രാന്റ്
മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി രൂപീകരണത്തിന് മുന്‍പ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പരമാവധി 1,00,000 രൂപ (ഒരു ലക്ഷം) രൂപ വരെ ഗ്രാന്റായി നല്കുന്നു. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും ശാരീരിക വൈകല്യത്തിന്റെ (nature of disability) സ്വഭാവമനുസരിച്ച് ഈ ഗ്രാന്റിന് അര്‍ഹതയുണ്ട്.
അര്‍ഹത
1. യുദ്ധത്തിലോ സമാന സാഹചര്യത്തിലോ കൊല്ലപ്പെടുകയോ കാണാതാകുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തവര്‍
2. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍/കേരളത്തില്‍ ജോലി നോക്കുമ്പോള്‍ അപകടം സംഭവിച്ചവര്‍
ഹാജരാക്കേണ്ട രേഖകള്‍
1. വ്യക്തിഗത അപേക്ഷ, അപേക്ഷയില്‍ വിശദവിവരം രേഖപ്പെടുത്തിയിരിക്കുന്നു.
2. ആട്ട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്
3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. തഹസീല്‍ദാരില്‍ നിന്നുമുള്ള അസ്സല് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി
യുദ്ധത്തിലോ, യുദ്ധസമാന സാഹചര്യങ്ങളിലോ (സൈനിക സേവനത്തിനിടയ്ക്ക്) കൊല്ലപ്പെടുന്ന, കാണാതാകുന്ന, അംഗവൈകല്യം സംഭവിക്കുന്ന പ്രതിരോധ സേനാംഗങ്ങള്‍ക്കും/ആശ്രിതര്‍ക്കും സാമ്പത്തിക സഹായം നല്കുന്നതിനുവേണ്ടിയാണ് ക്ഷേമനിധി രൂപീകരിച്ചിട്ടുള്ളത്. സൈനിക നടപടിക്കിടയ്ക്ക് മരിച്ചാല്‍ 10,00,000/- (പത്തു ലക്ഷം) രൂപയും ഗുരുതരമായി പരിക്കേറ്റര്‍ക്ക് 500000/- (അഞ്ചു ലക്ഷം) രൂപ വരെയും ധനസഹായം ലഭിക്കും. മുറിവേറ്റവരുടെ കാര്യത്തില്‍ ധനസഹായ തുക കമ്മിറ്റി തീരുമാനിക്കും. ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ്. നക്സലൈറ്റ്/ തീവ്രവാദി ആക്രമണത്തില്‍ മരിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന പ്രതിരോധ/ പാരാമിലിട്ടറി വിഭാഗത്തില്‍പ്പെട്ട സേനാംഗങ്ങളുടെ ആശ്രിതര്‍ക്കും അര്‍ഹതക്കു വിധേയമായി അഞ്ചു ലക്ഷം രൂപ വരെ 17-01-2012 മുതല്‍ നല്കി വരുന്നു.
അര്‍ഹത
1. യുദ്ധത്തിലോ സമാന സാഹചര്യത്തിലോ കൊല്ലപ്പെടുകയോ കാണാതാകുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തവര്‍
2. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍
ഹാജരാക്കേണ്ട രേഖകള്‍
1. അപേക്ഷ
2. പെന്ഷന് പേയ്മെന്റ് ഓര്‍ഡറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. ആട്ട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്
4. അപകടത്തില്‍ പെട്ടയാളുമായുള്ള ബന്ധം തെളിയിക്കുന്ന തഹസീല്‍ദാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
5. തഹസീല്‍ദാരില്‍ നിന്നുമുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
6. മരിച്ച സൈനികന്റെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തി പകര്‍പ്പ്
7. മരിച്ച സൈനികന്റെ അനന്തരാവകാശിയുടെ സത്യവാങ്മൂലം
8. മരിച്ച സൈനികന്റെ ആശ്രിതരുടെ സത്യവാങ്മൂലം
9. അപേക്ഷകന്റെ സത്യവാങ്മൂലം
ടെറിട്ടോറിയല്‍ ആര്‍മി മെഡല്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് തുക
ടെറിട്ടോറിയല്‍ ആര്‍മി മെഡല്‍ ജേതാക്കള്‍ക്ക് 5000 രൂപ കാഷ് അവാര്‍ഡ് നല്കുന്നു.
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് സാമ്പത്തിക സഹായം
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത (9/1939 നും 4/1946 നും ഇടയില്‍ സര്‍വ്വീസിലുണ്ടായിരുന്ന) യോദ്ധാക്കള്‍ക്ക് പ്രതിമാസം 1500 രൂപയും 7-9-2011 മുതല്‍ അവരുടെ വിധവകള്‍ക്ക് പ്രതിമാസം 750 രൂപയും ധനസഹായം നല്കുന്നു. പുനര്‍ നിയമനം ലഭിച്ചവരും വാര്‍ഷിക കുടുംബ വരുമാനം 50000 രൂപയില്‍ കൂടുതലുള്ളവരും ഇതിനര്‍ഹരല്ല.
ഹാജരാക്കേണ്ട രേഖകള്‍
1. അപേക്ഷ
2. ഡി.ഡി. 40 ഫാറം
3. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം
6. അപേക്ഷകന് തൊഴില്‍ രഹിതനും, കേരള ഗവ./കേന്ദ്ര ഗവ./സഹകരണ വകുപ്പുകളില്‍ നിന്നും മറ്റു പെന്ഷന് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന സത്യവാങ്മൂലം
എ.സി.ഡബ്ല്യൂ ഫണ്ടില്‍ നിന്നും ധനസഹായം
പെന്ഷന് ലഭിക്കുന്ന കരസേനയില്പ്പെട്ട വിമുക്തഭടന്റെ മരണശേഷം വിധവയ്ക്കു ആര്‍മി സെന്‍ട്രല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 3000/- രൂപ ധനസഹായം ലഭിക്കും. ഇതിനായി മരണ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട റിക്കാര്‍ഡ് ഓഫീസിലേക്ക് സൈനിക ക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianarmy.nic.in സന്ദര്‍ശിക്കുക.
ആര്‍മി സെന്‍ട്രല്‍ വെല്‍ഫയര്‍ കോര്പ്പസസ്
താഴെ പറയുന്ന ക്ഷേമ പദ്ധതികള്‍ ആര്‍മി വെല്‍ഫയര്‍ കോര്പ്പസസ് ഫണ്ടില്‍ നിന്നും നല്കി വരുന്നു.
ക്രമ നമ്പര്‍ |
സ്കീം | തുക | അര്‍ഹത | ആവശ്യമായ രേഖകള്‍ |
1 | വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 1) 1 -ാം ക്ലാസ് തുടങ്ങി 8 -ാം ക്ലാസ് വരെ 2) 9 -ാം ക്ലാസ് തുടങ്ങി 12 -ാം ക്ലാസ് വരെ 3) ഗ്രാജുവേഷന് 4) പോസ്റ്റ് ഗ്രാജുവേഷന് 5) പ്രോഫഷണല്‍ കോഴ്സ് |
5000 രൂപ 7000 രൂപ 15000 രൂപ 20000 രൂപ 50000 രൂപ |
യുദ്ധ വിധവകളുടെയും / അംഗവൈകല്യം സംഭവിച്ചവരുടെയൂം മക്കള്‍ക്ക് |
മാര്‍ക്ക് ഷീറ്റ് ഫീസ് രസീത് നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ/കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് |
2 | കമ്പ്യൂട്ടര്‍ ഗ്രാന്റ് | 20000 രൂപ | സര്‍വ്വീസില്‍ മരിച്ച സൈനികരുടെ മക്കള്‍ ഗ്രാജുവേഷന്/ പ്രോഫഷണല്‍ കോഴ്സ് പഠിക്കുകയാണെങ്കില്‍ | നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് |
3 | ചലന സാമഗ്രി ഗ്രാന്റ് & വീല്‍ ചെയറില്‍ ഇരിക്കുന്നവരുടെ ബാത്ത് റൂം നവീകരണം | 70000 രൂപ | സര്‍വ്വീസിലിരിക്കെ അംഗഭംഗം വന്നവര്‍ (കാല് മുറിച്ചു മാറ്റപ്പെട്ടവര്‍ക്കും) | ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍ |
4 | ചലന സാമഗ്രി ഗ്രാന്റ് | 50000 രൂപ | ആദ്യത്തെ ചലന സാമഗ്രി ഗ്രാന്റ് ലഭിച്ച് 7 വര്‍ഷത്തിനു ശേഷം | ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍ |
5 | വിവാഹ ഗ്രാന്റ് | 100000 രൂപ | സര്‍വ്വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകളുടെയും അംഗഭംഗം വന്ന് പുറത്തായ സൈനികരുടെയും പെണ്മക്കള്ക്ക് | വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍ |
6 | വിധവകള്‍ക്ക് പുനര്‍വിവാഹ ഗ്രാന്റ് | 50000 രൂപ | സര്വ്വീലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ | വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍ |
7 | വിവാഹ ഗ്രാന്റ് | 100000 രൂപ | അനാഥ മാക്കപ്പെട്ട മകന് | വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍ |
8 | സ്വയം തൊഴില്‍ സഹായം (കൃഷി സംബന്ധം/ ക്ഷീര വികസനം/ആദായം ലഭിക്കുന്ന ഏതു സംരംഭവും) |
100000 രൂപ | സര്വ്വീലിരിക്കെ മരിച്ച/ അംഗഭംഗം വന്ന് പുറത്തായ സൈനികരുടെയും വിധവകള്‍ | പ്രോജക്റ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനകം ഫണ്ട് ഉപയോഗപ്പെടുത്തും എന്ന സത്യവാങ്മൂലം |
9 | ധനസഹായം ഗ്രാജുവേഷന്/ പോസ്റ്റ് ഗ്രാജുവേഷന്/ പ്രൊഫഷണല്‍ കോഴ്സ് പഠന ച്ചെലവുകള്‍ക്ക്) | 25000 രൂപ | യുദ്ധത്തില്‍ പരിക്കേറ്റവര്‍/ ശാരീരികമായി അംഗഭംഗം വന്നു മരിച്ച സൈനികരുടെ വിധവകള്‍ക്ക് | നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് |
മേല്പറഞ്ഞ രേഖകള്‍ കൂടാതെ താഴെ കൊടുത്തിരിക്കുന്ന രേഖകളുടെ കോപ്പികള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ് :-
1) മരണ/ അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ്
2) ഡിസ്ചാര്‍ജ് ബൂക്കിന്റെ ശരി പകര്‍പ്പ്
3) ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അവസാനത്തെ ഒരു വര്‍ഷത്തെ)
4) പെന്ഷന് പെയ്മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്
5) ഇതുവരെ ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍
6) അപേക്ഷകന്/ അപേക്ഷകയുടെ ഫോട്ടോഗ്രാഫ്
അപക്ഷേ അയക്കേണ്ട വിലാസം :- R&W Section, AG's Branch,
Integrated HQ Ministry of Defence (Army),
206 G, South Block, New Delhi - 110011
എയര്‍ഫോഴ്സ് ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം
എയര്‍ഫോഴ്സ് ബെനവലന്റ് അസോസിയേഷന് അംഗമായ വിമുക്തഭടന്റെ മരണശേഷം വിധവയ്ക്ക് എയര്‍ഫോഴ്സ് ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കും. ഇതിനായി എയര്‍ഫോഴ്സ് ബനവലന്റ് ഫണ്ടിന് സൈനിക ക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianairforce.nic.in സന്ദര്‍ശിക്കുക.
നേവല്‍ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം
നേവിക്കാരായ വിമുക്തഭടന്റെ മരണശേഷം വിധവയ്ക്ക് നേവല്‍ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കും. ഇതിനായി സൈനികക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiannavy.nic.in സന്ദര്‍ശിക്കുക.