പൊതുവായ
സംവരണം
തൊഴില്‍ സഹായത്തിന് സംവരണം
വിമുക്തഭടന്മാര്ക്ക് പുനര്‍ നിയമനം ലഭിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ നിലവിലുണ്ട്. ചില തസ്തികകള്‍ വിമുക്തഭടന്മാര്ക്ക് മാത്രമായ സംവരണം ചെയ്തിട്ടുണ്ട്.
വയസ്സിളവ്
വിമുക്ത ഭടന്മാര്ക്ക് സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സൈനിക സേവനകാലദൈര്ഘ്യവും, വിരമിച്ച ശേഷം പുനര്‍നിയമനം ലഭിക്കാത്ത കാലവും (പരമാവധി അഞ്ചു വര്‍ഷം) വയസ്സിളവായി അനുവദിക്കുന്നു. യുദ്ധത്തിലോ, സമാനസാഹചര്യങ്ങളിലോ മരിച്ച ജവാന്റെ ആശ്രിതര്‍ക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയുള്ള നിയമനങ്ങള്‍ക്ക് 10 വര്‍ഷം വരെ വയസ്സിളവും അനുവദിക്കുന്നു.
വിദ്യാഭ്യാസ ഇളവ്
കേന്ദ്ര ഗവണ്മെന്റ് സര്‍വീസ്-സാങ്കേതിക ട്രേഡുകള്ക്കും, യോഗ്യതകള്‍ക്കും അനുവദിച്ചിട്ടുള്ള സിവില്‍ സമീകരണം (civil equivalency) സംസ്ഥാനസര്‍ക്കാര്‍ (Appointment through P.S.C/Employment) അതേപടി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ടീച്ചിംഗ് തസ്തികകള്‍ക്ക് ടി സമീകരണം ബാധകമല്ല.
| 1. |
കരസേനയിലെ ക്ലാര്‍ക്ക് (ജി.ഡി), ക്ലാര്‍ക്ക് (എസ്.ഡി), പി.എ. നേവി എയര്‍ഫോഴ്സ് സേനയിലെ സമാന തസ്തികയില്‍ 15 വര്‍ഷം സേവന കാലയളവ് |
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍ |
| 2. |
ആര്‍മിയിലെ സ്പെഷ്യല്‍ ക്ലാസ് (അല്ലെങ്കില്‍) തത്തുല്യം ഇന്ത്യന്‍ നേവിയിലെ ഹയര്‍ എഡ്യുക്കേഷണല്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മെട്രിക്കുലേഷന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് |
എസ്.എസ്.എല്‍.സി |
| 3. |
15 വര്‍ഷത്തെ മിലിട്ടറി സര്‍വീസും ആര്‍മി ക്ലാസ്-1 സര്‍ട്ടിഫിക്കറ്റും, (മാതൃഭാഷ ടെസ്റ്റ് പാസ്സായിരിക്കണം) ഏഴാംക്ലാസ് സിവില്‍ യോഗ്യത ഉണ്ടായിരിക്കണം. |
എസ്.എസ്.എല്‍.സി |
| 4. |
ലീഡിംഗ് എയര്‍ ക്രാഫ്റ്റ്സ്മാനായി റീക്ലാസ്സിഫിക്കേഷനുള്ള ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് എജ്യൂക്കേഷന്‍ ടെസ്റ്റ് |
എസ്.എസ്.എല്‍.സി |
| 5. |
രണ്ടാം ക്ലാസ്സ് ആര്‍മി സര്‍ട്ടിഫിക്കറ്റും 15 വര്‍ഷത്തെ മിലിട്ടറി സര്‍വീസും/ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-I |
എട്ടാം ക്ലാസ്സിനു തുല്യം |
| 6. |
ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-II |
ഏഴാം ക്ലാസ്സിനു തുല്യം |
| 7. |
ഇന്ത്യന്‍ ആര്‍മി സര്‍ട്ടിഫിക്കറ്റ് ക്ലാസ്സ്-III |
നാലാം ക്ലാസ്സിനു തുല്യം |
| 8. |
15 വര്‍ഷം മിലിട്ടറി സര്‍വ്വീസും എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യത |
ബിരുദ തുല്യം (ഗ്രൂപ്പ് സി/ക്ലാസ്സ്-III നിയമനങ്ങള്‍ക്ക്) |







